Categories
graphic novel notes

Gipi

Gipi എന്ന Gianni Pacinotti ഒരു ഇറ്റാലിയൻ ഗ്രാഫിക്‌ നോവലിസ്റ്റും സിനിമാസംവിധായകനുമാണ്‌. ഇതുവരെ അദ്ദേഹം ഏഴു ഗ്രാഫിക്‌ നോവലാണ്‌ ചെയ്തിരിക്കുന്നത്‌.

Categories
notes

Protocole sandwitch

Categories
notes

Gallery

Categories
cinema notes

Quentine Tarantino

Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്.

അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.

Categories
notes

John abraham

ഇന്ന്, ശ്രീ.ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെന്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു.
എനിക്കറിയാത്ത, ജോണിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍,

  • രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ജോണിനുണ്ടായിരുന്നു.
  • ഹിമാലയത്തെക്കുറിച്ചും തെയ്യത്തെക്കുറിച്ചും രണ്ടു ഡോക്യുമെന്ററികള്‍ ജോണ്‍ ചെയ്തിരുന്നു.
Categories
Artists notes

ടോക്കിറ്റാരോ അഥവാ ഹൊക്കുസായി

ടീനേജ് പ്രായത്തില്‍ കൊതിയോടെ നോക്കിയിരുന്ന മാഗസിനാണ് ‘The Great Artists’ . അതിലെ Henri de Toulouse-Lautrec, Edgar Degas, Renoir, Whistler, Monet, Vincent van Gogh, Pissarro, Gauguin, Gustav Klimt തുടങ്ങിയവരെയൊക്കെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തത് ‘ഹൊക്കുസായി’യാണെന്ന് വായിച്ചപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് കൂടുതലറിയണമെന്നു തോന്നി. ‘Thirty-six Views of Fuji’ സീരീസിലെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. കറ്റ്സുഷിക ഹൊകുസായിയുടെ കുട്ടിക്കാലത്തെ പേര് ‘ടോക്കിറ്റാരോ’ആണെന്നറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്. ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായ ഹൊകുസായി, പക്ഷേ ജാപ്പാനീസ് ശൈലി പിന്തുടരാത്തയാള്‍ എന്നാണ് പറയപ്പെടുന്നത്. അനുസരണയില്ലാത്തവനും താന്തോന്നിയുമായ ഹൊക്കുസായിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. 90ഓളം വീടുകളില്‍ താമസിക്കുകയും 30 തവണ പേരുമാറുകയും ചെയ്ത ഹൊക്കുസായി, 89 വയസ്സിനുള്ളില്‍ ബാക്കിവച്ചത്, 30000ത്തോളം കലാസൃഷ്ടികളാണത്രേ.

 “From the age of six I had a mania for drawing the shapes of things. When I was fifty I had published a universe of designs. but all I have done before the the age of seventy is not worth bothering with. At seventy five I’ll have learned something of the pattern of nature, of animals, of plants, of trees, birds, fish and insects. When I am eighty you will see real progress. At ninety I shall have cut my way deeply into the mystery of life itself. At a hundred I shall be a marvelous artist. At a hundred and ten everything I create; a dot, a line, will jump to life as never before. To all of you who are going to live as long as I do, I promise to keep my word. I am writing this in my old age. I used to call myself Hokusai, but today I sign my self ‘The Old Man Mad About Drawing.” 

ഹൊക്കുസായിയുടെ ഈ വാചകം എന്നെ പ്രചോദിപ്പിക്കാറുണ്ട്. usugami എന്ന പേപ്പറില്‍ വരയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പല വര്‍ക്കിംഗ് മെത്തേഡ്സില്‍ ഒന്ന്. ട്രാന്‍സ്പേരന്റായ പേപ്പറാണ് usugami. ആവശ്യാനുസരണം preparatory drawings ഹൊക്കുസായി നടത്തിയിരുന്നു. പല കഷണങ്ങളായി, തിരുത്തിയും മാറ്റിയുമൊക്കെ വരച്ച ഡ്രോയിംഗുകള്‍ കോമ്പോസിഷനില്‍ വച്ച് ട്രൈസ് ചെയ്താണ് വുഡ് ബ്ലോക്കിനായുള്ള ഫൈനല്‍ അദ്ദേഹം ചെയ്തിരുന്നത്. 2ഡി ആനിമേഷന്‍ ടെക്നിക്കു പോലെത്തന്നെ. പലപ്പോഴും ശിഷ്യന്മാരാണ് ട്രേസിംഗ്, കോപ്പിചെയ്യല്‍ ഒക്കെ നടത്തിയിരുന്നത്. അതുപോലെ തന്നെ റെഡ് ലൈനില്‍ സ്കെച്ചുകള്‍ ചെയ്ത് അതിനു മുകളില്‍ ബ്ലാക്ക് ബ്രഷ്സ്ട്രോക്കുകള്‍ ഇടുകയും ചെയ്യുമായിരുന്നു. ശ്രദ്ധാപൂര്‍വ്വം ചെയ്തതായിരുന്നു, സിമ്പിളായി തോന്നിച്ചിരുന്നത്, ഹൊക്കുസായി ‘ലളിത’മായ പ്രിന്റുകള്‍ ചെയ്തിരുന്നത്, വളരെയധികം അദ്ധ്വാനിച്ചിട്ടായിരുന്നു.

കൂടുതല്‍ കാണാന്‍.

  1. Hokusai
  2. Hokusai-Complete works
  3. 24 Views of Mount Fuji

Categories
Artists notes

Alex nino

Alex nino, കുട്ടിക്കാലം മുതല്‍ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍  മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്.
പിന്നീടാണ് ഡിസ്നിയുടെ ‘മുലാന്‍’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോണ്‍സെപ്റ്റ് സ്കെച്ച്സ് ഉണ്ടെന്നറിഞ്ഞത്. പില്‍ക്കാലത്ത് അദ്ദേഹം തന്റെ ശൈലി മാറ്റുകയുണ്ടായി. ‘God The Dyslexic Dog’ എന്ന ഗ്രാഫിക് നോവലിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങള്‍ മികച്ചവയാണ്. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാവുന്നതാണ് ‍.

Categories
cinema notes

ടിക് ടിക്

കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ  ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)

Categories
notes

പുതുവർഷം

പുതുവത്സരത്തിന് പുതുതായൊന്നും തുടങ്ങരുത്. തുടങ്ങാനുള്ളത് പുതുവത്സരത്തിലേക്ക് മാറ്റിവയ്കുകയുമരുത്.

Categories
notes

A. R. Rahman

(ഇന്ന് അതിരാവിലെ കണ്ട സ്വപ്നം)

വേലി കഴിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന വഴിയിലൂടെ നടന്ന് ആ വീടെത്തി.മുന്‍പില്‍ കുറച്ച് ആളുകള്‍ ഇരിക്കുന്നുണ്ട്.കഷണ്ടിയും ബുള്‍ഗാനുമൊക്കെയായി.

“പുള്ളിക്കാരനെവിടെ?”

അപ്പുറത്തുണ്ടെന്ന് അവര്‍ ആംഗ്യം കാണിച്ചു.

അതൊരു പഴയ ടൈപ്പ് ഓട്ടുപുരയാണ്.ഓടിനു മുകളില്‍ ഇലകളൊക്കെ വീണു പായലുപിടിച്ചു കിടക്കുന്നു.

ഇറങ്ങിക്കിടക്കുന്ന പുറകുവശത്തെ ഓട് തട്ടാതിരിക്കാന്‍ കുനിഞ്ഞു നടക്കുമ്പോള്‍ വീടിനോട് ചേര്‍ന്ന പഴയ പശുത്തൊഴുത്ത് കണ്ടു.

വീടിനകത്തു കടന്നതും കണ്ടു, ആ മുറിയിലെ ലൈറ്റ്.

അയാള്‍ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു; ഞാനും.

‘എ ആര്‍ റഹ്മാന്‍.’

കണാരേട്ടനെപ്പോലെയോ നാണുവേട്ടനെപ്പോലെയോ ഉണ്ട്. ഷര്‍ട്ട് ഇട്ടിട്ടില്ല. ഒരു കൈലി മാത്രം.

സിനിമയ്ക്ക് മ്യൂസിക് ചെയ്യണമെന്നു പറഞ്ഞു. കഥയുടെ ഒരു സീന്‍ പറഞ്ഞു. റഹ്മാന്‍ ചെയ്യാമെന്നേറ്റു. ഓസ്കാര്‍ കിട്ടിയതിനു ശേഷം അപ്രോച്ചബിളല്ലെന്ന് തോന്നിയിട്ടാവണം ആരും വിളിക്കുന്നില്ലത്രേ. എത്രയാകുമെന്നു ചോദിച്ചു.പതിനാറു കോടി. എന്റെ ഞെട്ടല്‍ കണ്ട് പുള്ളിക്കാരന്‍ പറഞ്ഞു : “പേടിക്കാതെ,സി ഡി വിറ്റാല്‍ കിട്ടും”.

സിനിമയെപ്പറ്റി കുറേ സംസാരിച്ചതിനു ശേഷം പുറത്തേക്കു നടക്കാമെന്നു പറഞ്ഞു.

വീടിനു പുറകു വശത്ത് നനവുള്ള ഇലകള്‍ വീണു കിടക്കുന്ന വഴിയിലൂടെ നടന്നു.പിന്നെ ഒരു കൊച്ചു ചതുപ്പു പ്രദേശമാണ്.അതിനപ്പുറത്ത് കനാല്‍.

“അതിന്റെ അപ്പുറത്തും നമ്മുടെ സ്ഥലമാണ് കേട്ടോ…”

“ഇതെന്തു പറ്റി, ഈ പ്രദേശത്തു വന്ന് സ്ഥലം വാങ്ങാന്‍?”

“എന്റെ പണ്ടേ ഉള്ള ആഗ്രഹമാണ്.”

പിന്നെ എണീറ്റു.