John abraham

ഇന്ന്, ശ്രീ.ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെന്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു.എനിക്കറിയാത്ത, ജോണിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍, രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ജോണിനുണ്ടായിരുന്നു. ഹിമാലയത്തെക്കുറിച്ചും തെയ്യത്തെക്കുറിച്ചും രണ്ടു ഡോക്യുമെന്ററികള്‍ ജോണ്‍ ചെയ്തിരുന്നു.

ടോക്കിറ്റാരോ അഥവാ ഹൊക്കുസായി

ടീനേജ് പ്രായത്തില്‍ കൊതിയോടെ നോക്കിയിരുന്ന മാഗസിനാണ് ‘The Great Artists’ . അതിലെ Henri de Toulouse-Lautrec, Edgar Degas, Renoir, Whistler, Monet, Vincent van Gogh, Pissarro, Gauguin, Gustav Klimt തുടങ്ങിയവരെയൊക്കെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തത് ‘ഹൊക്കുസായി’യാണെന്ന് വായിച്ചപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് കൂടുതലറിയണമെന്നു തോന്നി. ‘Thirty-six Views of Fuji’ സീരീസിലെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. കറ്റ്സുഷിക ഹൊകുസായിയുടെ കുട്ടിക്കാലത്തെ പേര് ‘ടോക്കിറ്റാരോ’ആണെന്നറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്. ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായ […]

Alex nino

Alex nino, കുട്ടിക്കാലം മുതല്‍ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍  മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്.പിന്നീടാണ് ഡിസ്നിയുടെ ‘മുലാന്‍’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോണ്‍സെപ്റ്റ് സ്കെച്ച്സ് ഉണ്ടെന്നറിഞ്ഞത്. പില്‍ക്കാലത്ത് അദ്ദേഹം തന്റെ ശൈലി മാറ്റുകയുണ്ടായി. ‘God The Dyslexic Dog’ എന്ന ഗ്രാഫിക് നോവലിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങള്‍ മികച്ചവയാണ്. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാവുന്നതാണ് ‍.

ടിക് ടിക്

കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ  ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)

A. R. Rahman

(ഇന്ന് അതിരാവിലെ കണ്ട സ്വപ്നം) വേലി കഴിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന വഴിയിലൂടെ നടന്ന് ആ വീടെത്തി.മുന്‍പില്‍ കുറച്ച് ആളുകള്‍ ഇരിക്കുന്നുണ്ട്.കഷണ്ടിയും ബുള്‍ഗാനുമൊക്കെയായി. “പുള്ളിക്കാരനെവിടെ?” അപ്പുറത്തുണ്ടെന്ന് അവര്‍ ആംഗ്യം കാണിച്ചു. അതൊരു പഴയ ടൈപ്പ് ഓട്ടുപുരയാണ്.ഓടിനു മുകളില്‍ ഇലകളൊക്കെ വീണു പായലുപിടിച്ചു കിടക്കുന്നു. ഇറങ്ങിക്കിടക്കുന്ന പുറകുവശത്തെ ഓട് തട്ടാതിരിക്കാന്‍ കുനിഞ്ഞു നടക്കുമ്പോള്‍ വീടിനോട് ചേര്‍ന്ന പഴയ പശുത്തൊഴുത്ത് കണ്ടു. വീടിനകത്തു കടന്നതും കണ്ടു, ആ മുറിയിലെ ലൈറ്റ്. അയാള്‍ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു; ഞാനും. ‘എ ആര്‍ റഹ്മാന്‍.’ […]

മരങ്ങൾ

കൂണു പോലെ ഉയര്‍ന്ന് വിടര്‍ന്നു നില്‍ക്കുന്ന വാകമരം.പവിഴപ്പുറ്റുപോലെ വിരിഞ്ഞു നില്‍ക്കുന്ന അരളി.ഭാരം കാരണം നിവര്‍ന്നുയരാന്‍ കഴിയാതെ വളഞ്ഞുപൊങ്ങി പൊട്ടിത്തെറിച്ചവ. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവ.പേടിച്ചൊതുങ്ങിപ്പോയവ.ധാര്‍ഷ്ട്ര്യക്കാരന്‍.യോഗി.തല തെറിച്ചവന്‍.സുന്ദരി.മരങ്ങള്‍ !

നാടുകടത്തപ്പെട്ടവര്‍

എഴുതുന്നവരെല്ലാം നാടു കടത്തപ്പെട്ടവര്‍. എന്നെയും നാടു കടത്തിയിരുന്നേല്‍, എനിക്കുമെഴുതാമായിരുന്നു എന്നെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും